ദോഹ : ഖത്തർ കെ എം സി സി കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ ഒറാറ്റോഴ്സ് ക്ലബ്ബിനു നേതൃത്വത്തിൽ പ്രവാസി ഭദ്രത ക്യാമ്പയിനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച തുമാമയിലെ കെ എം സി സി ആസ്ഥാനത്ത് വൈകീട്ട് നടന്ന പരിപാടിയിൽ പ്രവാസി ഭദ്രത ക്യാമ്പയിൻ ഖത്തര് കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു.
ക്യാമ്പയിന്റെ ഭാഗമായി ലോക കേരള സഭാ അംഗം അബ്ദുൽ റഊഫ്കൊണ്ടോട്ടി പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ മലപ്പുറം ജില്ലാ കെ എം സി സി ട്രഷറർ റഫീഖ് പള്ളിയാലി, അൽ ഖോർ ഏരിയ കെഎംസിസി ട്രഷറർ പ്രശാന്ത് കാവാത്തിക്കുളം, ഇബ്രാഹിം കല്ലിങ്ങൽ, ഷാഹിദ് കോട്ടക്കൽ എന്നിവർ ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. നസീഫ് ഇരിമ്പിളിയം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അബൂബക്കർ തയ്യിൽ, ഫൗസി കോട്ടക്കൽ, ഷംസു കാക്കൻചിറ നാസർ കാരക്കാടൻ റഊഫ് കോട്ടക്കൽ ഷാഫി മാറാക്കര തുടങ്ങിയവർ സംസാരിച്ചു. ഷുഐബ് കാട്ടികുളങ്ങര സ്വാഗതവും ജാബിർ കൈനിക്കര നന്ദിയും പറഞ്ഞു.
പരിപാടിയിൽ കോട്ടക്കൽ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച എസ് എസ് പി മെഗാ സീറോ ബാലൻസ് ചലഞ്ച് വിജയികൾക്കുള്ള സമ്മാന വിതരണം ഖത്തർ കെഎംസിസി സംസ്ഥാന സെക്രട്ടറി അലിമൊറയൂർ, ജില്ലാ കെഎംസിസി സെക്രട്ടറി ഷംസീർ മാനു, ജില്ലാ എസ് എസ്പി ചെയർമാൻ മുസ്ഥഫ പിസി, ജനറൽകൺവീനർ നസറുദ്ധീൻ, ജില്ലാ മീഡിയ വിംഗ് ചെയർമാൻ മദനി വളാഞ്ചേരി , ഷബീർ തുടങ്ങിയവർ ചേർന്ന് നിർവ്വഹിച്ചു
![]()
