റിയാദ് :ഇന്ത്യയുടെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനം റിയാദ് ടാക്കീസ് ആഘോഷിച്ചു.ഹറാജ് മദീന ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആഘോഷ ചടങ്ങിന് റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് നബീൽ ഷാ അധ്യക്ഷത വഷിച്ചു. രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. വിമുക്തഭടൻ സജി തന്നികൊത്ത് ,ശിഹാബ് കൊടിയത്തൂർ , ഫാറുഖ് കോവിൽ , സനു മാവേലിക്കര , ഇബ്രാഹിം , ശുകൂർ , ഷാഫി , നവാസ് ഒപ്പീസ് , സലാം പെരുമ്പാവൂർ ,ഷമീർ കല്ലിംഗൽ , സജീർ സമദ് , ഷൈജു പച്ച , സുനിൽബാബു എടവണ്ണ എന്നിവർ സംസാരിച്ചു.സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതവും
അനസ് വള്ളിക്കുന്നം നന്ദിയും പറഞ്ഞു.
ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെയും ധീര ജവന്മാരുടെയും ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണ്. അവരുടെ ത്യാഗത്തിന്റെ മുന്നിൽ ശിരസ്സ് നമിച്ചു കൊണ്ട് എല്ലാ സ്വാതന്ത്ര്യദിനത്തിലും ഇന്ത്യ കടന്ന് വന്ന എല്ലാ നേട്ടങ്ങളെയും ഓർത്ത് ഓരോ ഇന്ത്യക്കാരും അഭിമാനിക്കാറുണ്ടെന്നും
സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
മധുരപലഹാര വിതരണവും ദേശീയഗാനാലാപനവും ചടങ്ങിന് മാറ്റ് കൂട്ടി.
സാജിദ് നൂറനാട് , ബഷീർ കരോളം , ഹരി കായംകുളം ,ഷംനാസ് , എൽദോ വയനാട് ,ഷൈജു നിലമ്പൂർ , വരുൺ പി വി , ജംഷി , പ്രദീപ് , സുൽഫി കൊച്ചു , അൻവർ യൂനുസ് ,ഉമ്മർ അലി അക്ബർ , ശിഹാബ് , അലി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
![]()
