മനാമ : ബഹ്റൈനിലെ ഇന്ത്യൻ എംബസ്സി സേവനങ്ങൾ ഇനി ആപ്പ് വഴി.ഇന്ത്യക്കാർ പാസ്പോർട്ട്, എംബസി ആവശ്യങ്ങൾ ഇനിമുതൽ EoIBh CONNECT ആപ്പ് മുഖേന ബുക്ക് ചെയ്യണം. ഇന്ത്യൻ എംബസിയുടെ ആപ്ലിക്കേഷൻ ആയ EoIBh CONNECTപ്ലേ സ്റ്റോറിൽനിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്ന താണ്. അറ്റസ്റ്റേഷൻ സർട്ടിഫിക്കറ്റ്, ബർത്ത്/ ഡെത്ത് സർട്ടിഫിക്കറ്റ്, ഇ-മൈഗ്രേറ്റ്, വെൽഫയർ ഇഷ്യൂസ്, മിസലേനിയസ് സർട്ടിഫിക്കറ്റ്സ്, കോൺസുലാർ ഓഫീസറെ കാണാനുള്ള അപ്പോയിൻമെന്റുകൾ, സറണ്ടർ സർട്ടിഫിക്കറ്റ് ആൻഡ് ഒ.സി.ഐ കാർഡ് തുടങ്ങിയ ആവശ്യങ്ങൾ ആപ്പിലൂടെ എംബസി തിരഞ്ഞെടുക്കണം. എല്ലാവിധ പാസ്പോർട്ട് സേവനങ്ങൾ, വിസ സർവിസുകൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഇവക്ക് ആപ്പി ലൂടെ പാസ്പോർട്ട് സർവിസ് സെൻറർ തിരഞ്ഞെടുക്കണം.
![]()
