ശ്രീനഗര്‍: ലഡാക്കില്‍ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 9 സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 8 ജവാന്മാരും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് മരിച്ചത്.
ലഡാക്കില്‍നിന്ന് ലേയിലേക്ക് പോകുന്നതിനിടെ വൈകിട്ട് 4.45ഓടെയാണ് അപകടമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് ആറരയോടെ ലേയ്ക്ക് 150 കിലോമീറ്റര്‍ അകലെ ന്യോമയിലുള്ള കിയാരിയിലാണ് അപകടമുണ്ടായത്.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
![]()
