തിരുവനന്തപുരം :സോളാര്‍ പീഡന കേസില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് കോടതിയുടെ ക്ലീന്‍ ചിറ്റ്. കേസിലെ സിബിഐ അന്തിമ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി പരാതിക്കാരിയുടെ ഹരജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹരജി തള്ളിയത്. മൂന്ന് സ്ഥലങ്ങളില്‍ വച്ച് മൂന്ന് തവണയായി കെ സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് യുവതി നല്കിയ പരാതി. സംഭവത്തിന് ശേഷം വൈദ്യസഹായം തേടിയെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ പീഡനാരോപണത്തിന് തെളിവില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
![]()
