കിളിമാനൂർ മാന്ത്രിക ക്ലിക്ക്സ് വിശേഷവുമായി ഇന്നത്തെ ലോക ഫോട്ടോഗ്രാഫി ദിനം
ഡാഗുറേ ടൈപ്പിൽ നിന്നും സെൽഫി കാലം വരെയുള്ള ഫോട്ടോഗ്രാഫിയുടെ ചരിത്രം വിവരിക്കാൻ ഒത്തിരിയുണ്ട്.ഡാഗുറേ ടൈപ്പിന്റെ കണ്ടുപിടുത്തത്തിന് ശേഷമാണ് ഫോട്ടോഗ്രഫി ദിനം ആചരിക്കാൻ തുടങ്ങിയത്. ഫോട്ടോഗ്രഫി രംഗത്തെ നിർണായകവും വളരെ പ്രധാനപ്പെട്ട ചുവടുവെപ്പായിരുന്നു ഡാഗുറേയുടെ കണ്ടുപിടുത്തം.

സിൽവർ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റിൽ ഒരു വസ്തുവിന്റെ പ്രതിബിംബം കൃത്യമായി മിനിറ്റുകൾക്കുള്ളിൽ പതിപ്പിക്കുന്നതിനും പിന്നീട് പ്രതിബിംബം പ്ലേറ്റിൽ സ്ഥിരമായി ഉറപ്പിക്കാൻ കഴിയുമെന്നുമായിരുന്നു കണ്ടുപിടുത്തം. ഇതോടെ ഫോട്ടോഗ്രഫി കൂടുതൽ ജനകീയമായി മാറി.
സ്മാർട്ട് ഫോണുകളുടെ ഈ കാലഘട്ടത്തിൽ ഒരു ഫോട്ടോ പതിപ്പിക്കാൻ നിമിഷങ്ങൾ മതി ,പക്ഷെ പതിയുന്ന ചിത്രം അമൂല്യവും അതിലുപരി കാണുന്നവരുടെ മനസിൽ കാലങ്ങളൊളോളം പതിഞ്ഞിരിക്കണമെങ്കിൽ അത് ഫോട്ടോഗ്രാഫി എന്ന കലയോട് കാണിക്കുന്ന ആത്മാർത്ഥ പോലെയിരിക്കും.

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം.റിയാദിലെ സാംസ്കാരിക കലാരംഗത്തെ നിറസാന്നിധ്യമായ ,ഫോട്ടോഗ്രാഫിയെ തന്റെ പാഷനായി കൂടെ കൊണ്ട് നടക്കുന്ന തിരുവനന്തപുരം ജില്ലക്കാരനായ നൗഷാദ് കിളിമാനൂരിനെ ജി സി സി ടൈംസ് ന്റെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.
മൂന്നു പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്ന നൗഷാദ് നാട്ടിൽ സിനിമ മേഖലയിൽ അസ്സോസിയേറ്റ് ഡയറക്ടറായും സിനിമ ഫോട്ടോഗ്രാഫറെയൊക്കെ തന്റെ കഴിവ് തെളിയിച്ചിട്ടാണ് എത്തിയത്.സ്വകാര്യ കമ്പനിയിലെ ജോലിക്കൊപ്പം ആ മാനേജ്മെന്റിന്റെ അറിവോടുകൂടി തന്നെ ഒഴിവു സമയങ്ങളിൽ റിയാദിലെയും മറ്റു ഭാഗങ്ങളിലെയും പ്രവാസികളുടെയും സ്വദേശികളുടെയും സന്തോഷ നിമിഷങ്ങൾ ഒപ്പിയെടുക്കുന്നു.

മിക്ക അവധി ദിനങ്ങളിലും മരുഭൂവിൽ കാണുന്ന ജീവജാലങ്ങളുടെ ചിത്രങ്ങൾ പകർത്താൻ പോകും .കഴിവതും ഒറ്റക്കാണ് യാത്ര .ഒറ്റക്കുള്ള യാത്രക്ക് കാരണം മണിക്കൂറോളം ശ്വാസമടക്കി നിരീക്ഷിച്ചു കൊണ്ട് ഒരു ചിത്രം ഫ്രെമിലേക്ക് എത്തുമ്പോഴേക്കായിരിക്കും കൂടെയുള്ള ചങ്ങാതിയുടെ ചെറിയ ഒരു മുരടനക്കം. അത് മതി ആ അപൂർവ്വ ചിത്രം നഷ്ടപ്പെടാൻ.ചില ദിവസങ്ങളിൽ മണിക്കൂറോളം മരുഭൂമിയിലെ ചൂടിൽ കുളിച്ചു നിന്നാലും ഒരു ജീവിയുടെ ചിത്രം പോലും കിട്ടാതെ നിരാശയോടെ മടങ്ങിയിട്ടുണ്ടെന്നു നൗഷാദ് ഓർമ്മിക്കുന്നു.
അടുത്തിടെ റിയാദിലെ മരുപ്രദേശങ്ങളിൽ നിന്ന് അദ്ദേഹം തന്റെ ക്യാമറയിലൂടെ ഒപ്പിയെടുത്ത വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടു വരുന്ന ഇരപിടിയൻ പക്ഷിയായ ബസാർഡിന്റെ മനോഹര ചിത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.അറേബ്യൻ ഗ്രീൻ ബീ ഈറ്റർ മരുഭൂമിയിലെ വെള്ള കൊക്ക് എന്നറിയപ്പെടുന്ന പൊന്മാൻ, പക്ഷികളുടെയും മൃഗങ്ങളുടെയും അനവധി അപൂർവ്വ ചിത്രങ്ങൾ, മരുഭൂ കാഴ്ചകൾ അടക്കം അനവധി ചിത്രങ്ങൾ മാഗസിനുകളിലും സാമൂഹിക മാധ്യമങ്ങൾ അടക്കം പ്രസിദ്ധികരിച്ചു നൗഷാദ് കിളിമാനൂർ ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാഴ്ചകളുടെ ആരും കാണാത്ത ഭംഗി തേടി കിലോമീറ്ററുകൾ താണ്ടിയ കഥകൾ കേട്ടിരിക്കാൻ തന്നെ ത്രില്ല് ആണ്.

റിയാദിൽ അറിയപ്പെടുന്ന ഒരു കാലാകാരൻ കൂടിയാണ് നൗഷാദ്. ഇദ്ദേഹം രചിച്ച നൂറിലധികം ഗാനങ്ങളിൽ പ്രശസ്ത ഗായകരായ എം ജി ശ്രികുമാർ, വിധു പ്രതാപ് എന്നിവർ പാടി ഹിറ്റാക്കിയവയുമുണ്ട്. ഇദ്ദേഹം സംവിധാനം ചെയ്ത അനവധി ആൽബം വീഡിയോകൾ യൂട്യൂബിലടക്കം പ്രേക്ഷകരുടെ അംഗീകാരം നേടിയതാണ്.
റിയാദിലെ പ്രവാസ സമൂഹം നെഞ്ചിലേറ്റിയ റിയാദ് കലാഭവൻ അങ്ങിലെത്തിച്ച 1921 ൽ നല്ലൊരു വേഷത്തിൽ അഭിനയിച്ചു .
ഭാര്യ: സജീന നൗഷാദ്. മക്കൾ : നൗഫൽ നൗഷാദ് , നൗഫിദ നൗഷാദ്
സ്വന്തം ജീവൻ നഷ്ടമാകുമ്പോഴും ക്യാമറയെ നെഞ്ചോടു ചേർത്ത വിക്ടർ ജോർജ്ജിന്റെ ഓർമ്മകൾക്ക് മുന്നിൽ സ്മരണാഞ്ജലി…
ഈ ദിനം അറിയപെടാതെ പോയ ഫോട്ടോഗ്രാഫറൻമാർക്ക് സമർപ്പിക്കട്ടെ
![]()
