ഒഡീഷ : രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്ന സ്ഥലം പ്രധാന മന്ത്രി നരേന്ദ്ര മോഡി സന്ദർശിച്ചു.
ശനിയാഴ്ച വൈകുന്നേരം ഭാഹങ്ക ബസാറിൽ എയർ ഫോഴ്സ് വിമാനത്തിൽ എത്തിയ അദ്ദേഹം കാർ മാർഗ്ഗം അപകടം സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് അപകടത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുണ്ടന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു.
![]()
