കുവൈത്ത്: ഭാരതത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനാഘോഷം തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സന്ഘടിപ്പിച്ചു.അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു
ജോയ് ആലുക്കാസ് ജ്വല്ലറി പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത്,വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ,വനിതവേദി ജനറൽ കൺവീനർ ഷെറിൻ ബിജു,കളിക്കളം ജനറൽ കൺവീനർ മാനസ പോൾസൺ,ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ,മീഡിയ കൺവീനർ വിനീത് വിൽസൺ,
സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് എങ്ങണ്ടിയൂർ,വനിതവേദി സെക്രട്ടറി പ്രീന സുദർശൻ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതവും ട്രഷറർ ജാക്സൺ ജോസ് നന്ദിയും പറഞ്ഞു.
![]()
