റിപ്പോർട്ട് : അനസ് റഹിം ,ബഹ്റൈൻ
മനാമ :ഭാരതത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനാഘോഷം മുഹറഖ് മലയാളി സമാജം ആഘോഷിച്ചു, സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യ ദിന പ്രഭാഷണവും ദേശഭക്തി ഗാനമത്സരവും ക്വിസ് മത്സരവും മധുര വിതരണവും ഉണ്ടായിരുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിച്ചു എല്ലാവരും ഏകോദര സഹോദരങ്ങളെ പോലെ കഴിയണമെന്നും വെറുപ്പും വിഭാഗീയ ചിന്തകളും അകറ്റണമെന്നും സന്ദേശ പ്രസംഗം നടത്തിയവർ അഭിപ്രായപെട്ടു, പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ അദ്യക്ഷത വഹിച്ചു. ലത്തീഫ് കെ മുഖ്യപ്രഭാഷണം നടത്തി. അനസ് റഹിം, മൻഷീർ കൊണ്ടോട്ടി, റഫീഖ് പൊന്നാനി, തങ്കച്ചൻ, മൊയ്തീൻ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിന് വൈസ് പ്രസിഡന്റ് മൻഷീർ കൊണ്ടോട്ടി നേതൃത്വം നൽകി,
സെക്രട്ടറി രജീഷ് പി സി സ്വാഗതവും ട്രഷറർ ബാബു എം കെ നന്ദിയും പറഞ്ഞു.
പ്രമോദ് വടകര, ബാഹിറ, സുനിൽ കുമാർ, മുജീബ് വെളിയങ്കോട് എന്നിവർ നേതൃത്വം നൽകി
![]()
