റിപ്പോർട്ട് : അനസ് റഹിം ,ബഹ്റൈൻ
മനാമ :33 വർഷത്തെ പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വോയ്സ് ഓഫ് ആലപ്പിയുടെ സ്ഥപക അംഗങ്ങളിൽ ഒരാളും ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ അശോകൻ താമരക്കുളത്തിനു യാത്രയയപ്പു നൽകി. ഇന്ത്യൻ ഡെലീറ്റസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരികൾ ആയ ഡോ. പി വി ചെറിയാൻ, കെ ആർ നായർ, സയ്യദ് റമ്ദാൻ നദ്വി, എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രസിഡന്റ് സിബിൻ സലിംഅധ്യക്ഷത വഹിച്ചു. സെക്രട്ടറി ധനേഷ് മുരളി ഏവ സ്വാഗതവും ട്രഷറർ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
![]()
