ജിദ്ദ : സൗദി അറേബ്യായിൽ പുതിയ 24 മണിക്കൂർ സാംസ്കാരിക ചാനൽ പ്രവർത്തനം തുടങ്ങുമെന്ന് സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ വ്യക്തമാക്കി.
ചാനൽ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി എം.ബി.സി ഗ്രൂപ്പ് ചെയർമാൻ ശൈഖ് വലീദ് ബിൻ ഇബ്രാഹിം അൽഇബ്രാഹിമുമായി കരാർ ഒപ്പിട്ടുട്വിറ്റെർ വഴിയാണ് ഇക്കാര്യം മന്ത്രി പുറത്തു വിട്ടത് .
അറേബ്യൻ സംസ്കാരം, പൈതൃകം, സാഹിത്യം, ദൃശ്യകലകൾ,പാചക കലകൾ, ഫാഷൻ, സിനിമകൾ, പുസ്തകങ്ങൾ, നാടകം,പെർഫോമിങ് ആർട്ട്സ്, സംഗീതം, വാസ്തുവിദ്യ, ഡിസൈൻ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളായിരിക്കും പുതിയ ചാനൽ സംപ്രേഷണം ചെയ്യുക.
![]()
