റിപ്പോർട്ട് : മനോജ് ,മസ്ക്കറ്റ്
മസ്കത്ത്: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ഒമാൻ സോണലിന്റെ പുതുക്കിയ
ലോഗോ പ്രകാശനം നടന്നു .ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ ഒ.സി.വൈ.എം സെൻട്രൽ വൈസ് പ്രസിഡന്റ് ഫാ. ഗീവർഗീസ് കോശി നിർവഹിച്ചു.
ഒ.സി.വൈ.എം ഒമാൻ സോണൽ പ്രസിഡന്റ് ഫാ. ഡെന്നിസ് കെ. ഡാനിയേൽ, ഒമാൻ സോണൽ കോഓഡിനേറ്റർ മാത്യു മെഴുവേലി,ഇടവക ആക്ടിങ് സെക്രട്ടറി ജിജി വർഗീസ്,ട്രസ്റ്റീ ഷിജു ഡാനിയേൽ, യുവജനപ്രസ്ഥാനത്തിന്റെ സെക്രട്ടറി രഞ്ജി എം. തോമസ്,ട്രഷറർ അനു അലക്സാണ്ടർ വൈദ്യൻ എന്നിവർ പങ്കെടുത്തു.
![]()
