റിയാദ് :അന്താരാഷ്ട്ര യാത്രക്കാർക്ക് വമ്പൻ ഓഫറുമായി സൗദി എയർലൈൻസ്. ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 30 ടിക്കറ്റുകൾ വാങ്ങുന്നവർക്കാണ് അമ്പത് ശതമാനം ടിക്കറ്റ് ചാർജിൽ ഇളവ് ലഭിക്കുക.സെപ്റ്റംബർ മുതൽ നവംബർ വരെ യാത്ര ചെയ്യാനുള്ള സൗകര്യത്തിലാണ് ഓഫ്ഫർ നൽകുന്നത്.”നിങ്ങളുടെ സ്വപ്ന ലക്ഷ്യ സ്ഥാനങ്ങൾ അടുത്തിരിക്കുന്നു” എന്ന തലക്കെട്ടോടെ ഓഫ്ഫർ സൗദി അറേബ്യായുടെ ദേശീയ വിമാന കമ്പനിയുടെ ട്വിറ്ററിൽ ആണ് ഓഫർ പ്രഖ്യാപിച്ചത്.
ബിസിനസ്സ് ക്ലാസിനും ഇക്കോണമി ക്ലാസ്സിനും ഓഫ്ഫർ ലഭ്യമാണ്.സൗദി എയർലൈൻസിന്റെ എല്ലാ അന്തരാഷ്ട്ര യാത്രക്കാർക്കും ഇളവ് ലഭിക്കും.സൗദിയയുടെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം .
![]()
