റിയാദ് : നളപാചകത്തെ വെല്ലുന്ന രുചികളുടെ കാരണവർ പഴയിടം മോഹനൻ നമ്പൂതിരിയുടെ ഓണസദ്യ ഇത്തവണ സൗദിയിലെ ലുലു ശാഖകളിലും.സ്വാദിഷ്ടമായ 22 ഇനം വിഭവങ്ങളുമായി കേരളത്തിലെ പ്രശസ്ത സദ്യ പാചക വിദഗ്ധൻ പഴയിടത്തിന്റെ സദ്യ 32 .90 നു പ്രവാസികൾക്ക് ലഭിക്കും.
ആഗസ്റ്റ് 28ന് വൈകീട്ട് ഏഴിനുള്ളിൽ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യണം.ആഗസ്റ്റ് 29 നു ഉച്ചക്ക് 12 .30 മുതൽ ജിദ്ദ, റിയാദ്, അൽ ഖർജ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിൽ കേരളത്തിന്റെ സ്വന്തം ഓണസദ്യ ലഭ്യമാകുമെന്ന് മാനേജ്മന്റ് അറിയിച്ചു
![]()
