റിപ്പോർട്ട് :അനസ് റഹിം, ബഹ്റൈൻ
ബഹ്റൈൻ :പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു. ബഹ്റൈനിലെ ഇന്ത്യക്കാരായ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ഒരു റിപ്പോർട്ട് സ്ഥാനപതിക്ക് കൈമാറി. പ്രവാസി സെല്ലിന്റെ ഭാരവാഹികളായ സുധിർ തിരുനിലത്ത് (പ്രവാസി ലീഗൽ സെൽ കൺഡ്രി ഹെഡ് ), സുഷമ അനിൽ കുമാർ (ജനറൽ സെക്രട്ടറി ), ടോജി അവറാച്ചൻ(ട്രഷറർ ), രാജി ഉണ്ണികൃഷ്ണൻ, അമൽ ദേവ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറിമാരായ ഇജാസ് അസ്ലം, രവിശങ്കർ ശുക്ല എന്നിവർ സന്നിഹിതരായിരുന്നു.
![]()
