അബുദാബി:ഇന്ത്യയിലെ മികച്ച ഉത്പന്നങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന ലുലു സെലിബ്രേഷൻസ് ഓഫ് ഇന്ത്യ കാമ്പയിൻ ലുലു ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ തുടക്കമായി. അബൂദബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലിയുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, ഓണം, ജന്മാഷ്ടമി, ഗണേശ ചതുർത്ഥി, നവരാത്രി, ദീപാവലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ഉത്സവങ്ങളുടെ ഒരു പരമ്പരയാണ് ലുലു സെലിബ്രേഷൻസ് ഓഫ് ഇന്ത്യ.ലുലു സെലിബ്രേഷൻസ് ഓഫ് ഇന്ത്യ പ്രമോഷനുകൾ ലുലു ഹൈപ്പർമാർക്കറ്റുകളിലും www.luluhypermarket.com -ലും ലഭ്യമാണ്
![]()
