ദുബായ് :റോഡ് സുരക്ഷയുടെ ഭാഗമായി പരിശോധനകൾ കർശനമാക്കി ദുബായ് പൊലീസ്. ആറുമാസത്തിനിടെ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 4,172 വാഹനങ്ങൾ പിടികൂടിയതായി ദുബായ് പൊലീസ് അറിയിച്ചു. വിവിധ രീതിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച വാഹനങ്ങളാണ് പിടികൂടിയത്. ദുബായിലെ വാഹനാപകടങ്ങളും അപകടമരണനിരക്കും കുറയ്ക്കുന്നതിനായി എമിറേറ്റിലുടനീളം ശക്തമായ പരിശോധനകളാണ് പൊലീസ് നടത്തിവരുന്നത്. ട്രാഫിക്കിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
![]()
