കൊച്ചി: തന്റെ അഭിഭാഷക സ്ഥാപനത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഏത് ഏജന്‍സിയെ വച്ചും അന്വേഷിക്കുന്നതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. ഇഡിയോ വിജിലന്‍സോ ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ. തനിക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷി ക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നതായി മാത്യു കുഴല്നാടന് മാധ്യമങ്ങളോട് പറഞ്ഞു.സി പി എം പതിവ് ശൈലിയിൽ തന്നെ പാർട്ടി കമ്മീഷനെ വെച്ച് വേണമെങ്കിൽ അന്വേഷണം നടത്തട്ടെ.അങ്ങനെ എങ്കിൽ സി പി എം ൽ നിന്ന് തോമസ് ഐസക്കിനെ കൊണ്ട് തന്നെ അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തിലുള്ള നിയമകാര്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പുറത്തുവിടാൻ തയാറാണെന്നും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പേരിലുള്ള കമ്പനിയുടെ 2016 മുതലുള്ള സാമ്പത്തിക ഇടപാടുകൾ പുറത്തുവിടാൻ തയാറാണോ എന്നു മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു.
![]()
