അബൂദബി: മലപ്പുറം സ്വദേശിയായ യുവാവ് അബൂദബിയിൽ ഹൃദയാഘാതം മൂലം മരിച്ചു.
മലപ്പുറം പാങ്ങ് മൈലം പാടത്ത് വീട്ടിൽ മുഹമ്മദ് അലി-നഫീസ ദമ്പതികളുടെ മകൻ മുഹമ്മദ് ജൈസൽ (27) ആണ് മരിച്ചത്.അബൂദബി യാസ് ഐലന്റിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാമൂഹിക പ്രവർത്തകൻ ശിഹാബ് ദേശമംഗലത്തിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തയാക്കി നാട്ടിലേക്ക് കൊണ്ട് പോകും.വെള്ളിയാഴ്ച പാങ് പള്ളിപ്പറമ്പ് വലിയ ജുമാ മസ്ജിദിൽ രാവിലെ 8.30നു ഖബറടക്കും
![]()
