കൊച്ചി: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാന്‍ അനുവദിക്കില്ല. ജനങ്ങള്‍ക്ക് കെ.എസ്.ആര്.ടി.സി ബസുകള്‍ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെ.എസ്.ആര്.ടി.സി നിലനില്ക്കുന്നതെന്നു കോടതി ഓർമ്മിപ്പിച്ചു.ജൂലൈ മാസത്തെ പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു.
130 കോടി സര്‍ക്കാരില്‍ നിന്ന് ലഭിച്ചാല്‍ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നല്കാന് സാധിക്കുമെന്ന് കെ.എസ്.ആര്.ടി.സി അറിയിച്ചു.കെ.എസ്.ആര്.ടി സി ശമ്പള വിഷയം ഹൈകോടതി ഈ മാസം 21 ലേക്ക് മാറ്റി.ശമ്പളം നല്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
![]()
