റിയാദ് :സാമൂഹിക പ്രവർത്തകരുടെ അന്വേഷണം വിഫലമായി, റിയാദിൽ നിന്ന് മൂന്നാഴ്ച്ചക്ക് മുൻപ് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം സുമൈസി ആശുപത്രിയിൽ കണ്ടെത്തി.
കന്യാകുമാരി മറുതര വിളാഗം സ്വദേശി ജോൺ സേവ്യറിന്റെ (43) മൃതദേഹമാണ് സുമൈസിയിൽ ഉള്ളതെന്ന് ജീവകാരുണ്യ പ്രവർത്തകനും കെ എം സി സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ധിഖ് തൂവ്വൂർ തിരിച്ചറിഞ്ഞത്.അസിസിയ പോലീസ് സ്റ്റേഷനിൽ നിന്ന് അറിയിച്ച പ്രകാരം ഇദ്ദേഹം മോർച്ചറിയിൽ ചെന്ന് മൃതദേഹം തിരിച്ചറിയുകയായിരുന്നു. സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചു നജ്റാനിൽ നിന്ന് ജോലി തിരക്കി റിയാദിൽ എത്തിയതായിരുന്നു ജോൺ സേവ്യർ.പക്ഷെ സുഹൃത്തിനെ ഫോണിൽ ബന്ധപെടാൻ ശ്രമിച്ചെങ്കിലും കഴിയാതിരുന്നതിനാൽ നാട്ടിലുള്ള മകനെ വിളിച്ചു പറഞ്ഞതിന് ശേഷമാണു ഇദ്ദേഹത്തെ അസിസിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് കാണാതാവുന്നത്.അന്ന് മുതൽ റിയാദിലെ സാമൂഹിക പ്രവർത്തകർ സോഷ്യൽ മിഡിയകൾ വഴിയും അല്ലാതെയും തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായുള്ള നടപടി ക്രമങ്ങളുമായി സിദ്ധിക്ക് തൂവൂരും സാലി എം സാലിയും രംഗത്തുണ്ട്.
ഭാര്യ : ശ്രീകുമാരി
അമ്മ :സുമതി
മക്കൾ :താജിൽ, തർഷിൻ ജെന
![]()
