മക്ക: ഈ വർഷത്തെ മക്ക ഒ ഐ സി സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് സെൽ വോളന്റിയർ മീറ്റ് ജൂൺ 1 വ്യാഴാഴ്ച രാത്രി 9.30 ന് മക്കയിലെ കുദൈയിലിലുള്ള ഏഷ്യൻ പോളി ക്ലിനിക്കിൽ വച്ച് നടന്നു.
ഹജ്ജ് സെൽ ചെയർമാൻ സാക്കിർ കൊടുവള്ളി അധ്യക്ഷത വഹിച്ചു.ഷാജി ചുനക്കര ആമുഖ പ്രഭാഷണം നടത്തി.അഡ്വ: മുഹമ്മദ് സാലിഹ് അൽ സഹറാനി മുഖ്യ അതിഥിയായിരുന്നു. പ്രസിഡൻ്റ് ഷാനിയാസ് കുന്നിക്കോട് ഉത്ഘാടനം ചെയ്തു.വോളന്റിയർമാർക്കുള്ള ജാക്കറ്റുകളുടെ വിതരണം സാക്കിർ കൊടുവള്ളിക്ക് നൽകി കൊണ്ട് റഷീദ് ബിൻസാഗർ നിർവ്വഹിച്ചു.
നൗഷാദ് തൊടുപുഴ, സലീം കണ്ണനാംകുഴി എന്നിവർ വോളന്റിയർമാർക്കുള്ള നിർദ്ദേശങ്ങൾ നൽകി.
ചീഫ് കോഡിനേറ്റർ ജിബിൻ സമദ് കൊച്ചി ഹറം,അസീസിയ, മഹബസ് ജിന്ന് തുടങ്ങിയ പ്രദേശങ്ങളിലെ വോളന്റിയർ കോർഡിനേഷൻ്റെ രൂപ രേഖയും നിസാ നിസാം വനിതകളുടെ പ്രവർത്തനത്തിൻ്റെ രൂപരേഖയും അവതരിപ്പിച്ചു.ജിദ്ദ ഇന്ത്യൻ കോൺസുലാർ ജനറൽ ഷാഹിദ് ആലത്തിന്റെ നിർദ്ദേശം പരിഗണിച്ചു ഇത്തവണ വനിത വോളന്റിയരന്മാരുടെ സജീവ സാനിധ്യം ക്യാമ്പിൽ ഉണ്ടായിരുന്നു.
![]()
