കുവൈത്ത്: കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസകരമായ ഒരു വാർത്ത.
അടച്ചുപൂട്ടിയ കമ്പനികളുടെ വിസയിലുള്ള പ്രവാസികള്‍ക്ക് അവരുടെ വിസകള്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ അനുവാദം നൽകുമെന്ന് രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്തു . അടുത്തിടെ ഫയലുകള്‍ തടഞ്ഞുവെയ്ക്കപ്പെട്ട കമ്പനികളുടെ വിസകളിലുള്ളവര്‍ക്കായിരിക്കും ഇത്തരത്തില്‍ മറ്റ് കമ്പനികളിലേക്ക് മാറാനുള്ള അവസരം.
മാനുഷിക പരിഗണന നല്‍കിയാണ് ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വിസ മാറാനുള്ള അവസരം നല്‍കുന്നതെന്ന് അല്‍ അന്‍ബ ദിനപ്പത്രം റിപ്പോർട് ചെയ്തു. അടച്ചുപൂട്ടപ്പെട്ട കമ്പനിയില്‍ 12 മാസമെങ്കിലും ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും വിസ മാറാനുള്ള അവസരമെന്നതാണ് നിബന്ധനകളില്‍ പ്രധാനം. അതേസമയം ചെറുകിട – ഇടത്തരം സ്ഥാപനങ്ങളാണെങ്കില്‍ അവിടെ മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്ത പ്രവാസികള്‍ക്ക് മാത്രമേ ഇത്തരത്തില്‍ മറ്റ് കമ്പനികളിലേക്ക് വിസ മാറ്റാന്‍ സാധിക്കൂ എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു
![]()
