അൽ ഖർജ്: ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്താറാമതു വാർഷികം അൽ ഖർജ് ഹയാത്തുൽ ഇസ്ലാം മദ്രസ്സ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ അൽ ഖർജ് ടൗൺ കെ.എം.സി.സി യും തയ്ബ റെസ്റ്റോറന്റും സംയുക്തമായി ആഘോഷിച്ചു. വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ നാമകരണം ചെയ്ത ഹാളിൽ വർണാഭമായ ചടങ്ങിൽ സൗദി കെഎംസിസി കൗൺസിലർ മുഹമ്മദലി പാങ് പതാകയുയർത്തി. ഫസ്ലു ബീമാപ്പള്ളി ദേശീയ ഗാനലാപനത്തിന് നേതൃത്വം നൽകി. മുതിർന്ന കെഎംസിസി നേതാവ് ബഷീർ ആനക്കയവും നൂറുദ്ധീൻ കൊളത്തൂരും ചേർന്ന് കേക്ക് മുറിച്ചു. ശേഷം അറുനൂറിലധികം ആളുകൾക്ക് പായസം വിതരണം ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായ ഇന്ത്യയുടെ മേന്മ നാനാത്വത്തിൽ ഏകത്വമാണെന്നും വൈവിധ്യങ്ങളുടെ പൂന്തോപ്പിലെ പൂക്കളെ പോലെ നൈർമല്യമുള്ളവരാകണം നമ്മളെന്നും വരും തലമുറയ്ക്ക് സ്നേഹത്തിലും സാഹോദര്യത്തിലുമധിഷ്ഠിതമായ ജീവിതം സാധ്യമാക്കാൻ ഓരോ ഭാരതീയനും പ്രതിജ്ഞ ചെയ്യണമെന്നും ടൗൺ കെഎംസിസി യുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.
ഷബീബ് കൊണ്ടോട്ടി,മുഹമ്മദ് പുന്നക്കാട്,ജാബിർ ഫൈസി,ഷാഫി ഉസ്താദ് ആതവനാട് തുടങ്ങിയവർ പങ്കെടുത്തു. ഇക്ബാൽ അരീക്കാടൻ, റൗഫൽ കുനിയിൽ, അഹ്മദ് കരുനാഗപ്പള്ളി, മുഖ്താർ മണ്ണാർക്കാട്, സിദ്ധീഖ് പാങ്, സമീർ ആലുവ, ഹമീദ് പാടൂർ, അമീർ ഒതുക്കുങ്ങൽ, നൗഷാദ് കെ.ടി,മൻസൂർ മഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
![]()
