റിയാദ്: സൗദി അറേബ്യായുടെ തലസ്ഥാന നഗരമായ റിയാദിനു സമീപമുള്ള അൽ ഖർജിൽ വര്ഷം തോറും ഉത്പാദിപ്പിക്കപ്പെടുന്നത് ഒൻപതു കോടി ഈന്തപ്പഴങ്ങൾ. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരം കൃഷി മന്ത്രാലയം പുറത്തുവിട്ടത്. ഇത് പ്രകാരം അൽ ഖർജിൽ നിന്ന് മാത്രം രാജ്യത്തിന് ഒൻപതു കോടി ഈന്തപ്പഴങ്ങൾ ലഭിക്കുന്നതായി പറയുന്നു. 12 ലക്ഷത്തോളം ഈന്തപ്പനകളാണ് ഈ ഭാഗത്തു ഉള്ളതായും റിപ്പോർട്ടിൽ ഉണ്ട്. സ്വദേശികളും വിദേശികളുമായ ആറായിരത്തോളം തൊഴിലാളികൾ ഇവിടങ്ങളിൽ പണിയെടുക്കുന്നതായും മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കൃഷിക്ക് ഏറെ അനുയോജ്യമായ മണ്ണാണ് ഈ പ്രദേശത്തു ഉള്ളതെന്നും അവ ഈന്തപ്പഴ കൃഷിയെ ഏറെ പരിപോഷിപ്പിക്കുന്നതായും മന്ത്രാലയ വക്താവ് പറഞ്ഞു.
![]()
