റിയാദ്: സൗദി അറേബ്യയയിലെ മാർക്കെറ്റിൽ ലഭിക്കുന്ന ചൈനീസ് വെളുത്തുള്ളിയിൽ വിഷാംശമുണ്ടെന്ന വാദം തെറ്റെന്നു സൗദി ഭക്ഷ്യ സുരക്ഷാ വിഭാഗം. ഈ വെളുത്തുള്ളിയിൽ വിഷാംശം ഉണ്ടെന്ന വാദം ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഈ വാദം തള്ളിയാണ് കഴിഞ്ഞ ദിവസം സൗദി ഭക്ഷ്യ സുരക്ഷാ വിഭാഗം രംഗത്ത് വന്നത്. സൗദിയിൽ ലഭിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും പൂർണ്ണമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് വിപണിയിൽ എത്തുന്നതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പറഞ്ഞു. പാക്കിങ് സമയത്തു ചൈനീസ് വെളുത്തുള്ളി കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ മാലിന്യമുണ്ടെന്നും അത് വിശാംശമാണെന്നുമായിരുന്നു പ്രചാരണം.
![]()
