റിയാദ്: സാംസ്കാരിക പഴമയിലേക്ക് യുവതയെ തിരിച്ചു കൊണ്ടുപോകുന്നതിന് ഭാഗമായി ബാഹ ഫെസ്റ്റിവലിന് തുടക്കമാകുന്നു. സൗദി സാംസ്കാരിക മന്ത്രാലയം ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. രണ്ടാമത്തെ ബാഹ ഫെസ്റ്റിവൽ “താര” എന്ന പേരിൽ സെപ്റ്റംബർ 28 മുതൽ 30 വരെ ബാഹയിൽ നടക്കും. പരമ്പരാഗത പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവൽ കൂടിയാണിത്. വിവിധ പ്രവിശ്യകളിലുള്ള പരമ്പരാഗത അവതരണ കലകളെ പുനരുജ്ജീവിപ്പിക്കുക, വിവിധ നൃത്തങ്ങളിൽ ഉപയോഗിക്കുന്ന ആധികാരിക വസ്ത്രങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിക്കുക, ജനപ്രിയ പ്രാദേശിക പാചകരീതികളുടെ രുചി സംരക്ഷിക്കുക, പ്രചരിപ്പിക്കുക എന്നിവയാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ തലമുറകളായി സംരക്ഷിച്ചുപോരുന്ന കലാരൂപങ്ങൾ ഫെസ്റ്റിവലിൽ അവതരിപ്പിക്കപ്പെടും. ഒട്ടകങ്ങളിലെ അൽ ഹുജൈനി, അറബിക്ഗാന പ്രകടനവും ദക്ഷിണേന്ത്യയിൽ പ്രചാരത്തിലായ അൽ-ഷിഹ്രി നൃത്തവും പരിപാടിക്ക് മാറ്റുകൂട്ടും. സന്ദർശകർക്ക് പ്രാദേശിക പാരമ്പര്യരീതികളെ പരിചയപ്പെടാൻ കഴിയും. അൽ-ദുഫൂഫ്, തംബുരു ഉപയോഗിച്ചുള്ള പ്രകടനം, ഊദിന്റെ വിവിധ സുഗന്ധങ്ങൾ, സൗദി കാപ്പിയുടെ രുചി, ഖഹ്വ നിർമ്മാണം തുടങ്ങിയവയും പ്രദർശനത്തിൽ ഉണ്ടാകുമെന്നു സംഘാടകർ പറഞ്ഞു.
![]()
