കോട്ടയം :പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്‍ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
ഇന്ന് രാവിലെ 11.30 ഓടെ വരണാധികാരിയായ കോട്ടയം ആര്.ഡി.ഒ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നല്കി.
രാവിലെ പത്തിന് സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് പ്രകടനമായാണ് പത്രിക സമര്‍പ്പിക്കുവാന്‍ പോയത്.
എല്‍.ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മന്ത്രി വി.എൻ വാസവൻ എന്നിവരും ഇടതുമുന്നണി സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
![]()
