റിയാദ്: ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനങ്ങൾ ഒരുമിച്ചു ആഘോഷിച്ചു റിയാദിലെ ഒരുപറ്റം പ്രവാസികൾ. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിലെ ഇന്ത്യക്കാരും പാകിസ്താനികളുമായ തൊഴിലാളികളാണ് ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിനം ഒരുമിച്ചു ആഘോഷിച്ചത്. ഒരു ടേബിളിൽ ഇരുരാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിന ആശംസകൾ എഴുതിയ കേക്കുകളും മധുര പലഹാരങ്ങളും ഒരുക്കിയാണ് ഇവർ സ്നേഹം പരസ്പരം കൈമാറി മധുരം വിതരണം ചെയ്ത് ആഘോഷിച്ചത്. ഈ കമ്പനിയിൽ ഭൂരിപക്ഷം തൊഴിലാളികളും പാകിസ്ഥാനികൾ ആണെങ്കിലും വിരലിലെണ്ണാവുന്ന ഇന്ത്യക്കാരുടെ ആഘോഷവും കൂടി കണക്കിലെടുത്തു ഇവർ വര്ഷങ്ങളായി ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിനം ഒരുമിച്ചാണ് ആഘോഷിക്കുന്നത്. പരസ്പര സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആഘോഷമാണ് ഇതെന്ന് ഇവർ പറയുന്നു.
![]()
