റിയാദ് :സൗദി കിഴക്കൻ മധ്യ മേഖലകളിൽ ഹോസ്പിറ്റലിറ്റി മേഖലകളിൽ എട്ടു വർഷത്തെ പ്രവർത്തി പരിചയവും 12 ഔട്ലെറ്റുകളും ഉള്ള സൽക്കാര ആൻഡ് വിൻഫൂഡ് ഗ്രൂപ്പിന്റെ റിയാദിലെ അഞ്ചാമത്തെ റെസ്റ്റോറന്റ് ” അസൽ ക്യാന്റീൻ ” ആഗസ്റ്റ് 17 വ്യാഴാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അസൽ അപ്പോളോ ഡെമോറ ഹാളിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നിലവിലെ ബത്ഹയിലെ അസൽ ഹിന്ദ് റെസ്റ്റോറന്റ് ഏറ്റെടുത്താണ് പുതിയ റെസ്റ്റോറന്റ് ആയ അസൽ കാന്റീൻ പ്രവർത്തനം ആരംഭിക്കുന്നത്. പ്രവാസികൾക്ക് പ്രത്വകിച്ചു മലയാളിക്ക് തനി നാടൻ വിഭവങ്ങൾ അതിന്റെ തനിമയും രുചിയും ചോരാതെ മിതമായ നിരക്കിൽ നൽകി ഭക്ഷണ പ്രേമികളുടെ മനസിൽ ഇടാം നേടാനായത് ആണ് ഈ സംരംഭത്തിന് പിന്നിലുള്ള ഊർജ്ജമെന്നു ഓപ്പറേഷൻ മാനേജർ റോബോർട്ട് കുമാർ പറഞ്ഞു. നാടൻ വിഭവങ്ങൾക്ക് പുറമെ ഇന്ത്യൻ, ചൈനീസ്, അറബിക് വിഭവങ്ങളും ഒരുക്കുന്ന റെസ്റ്റോറന്റിൽ ഇരുന്നോറോളം പേർക്ക് ഇരിക്കാവുന്ന പാർട്ടി ഹാളും സജ്ജമാണന്നു മാനേജ്മെന്റ് പ്രതിനിധി-ഓപ്പറേഷൻസ് ഖാലിദ് പള്ളത്ത് പറഞ്ഞു. ഉദ്ഖാടനത്തോടനുബന്ധിച്ചു മൂന്നു ദിവസത്തേക്ക് 15 റിയാലിന് കൊമ്പോ ഓഫർ (വെൽകം ഡ്രിങ്ക്, പൊറോട്ട, ബീഫ് കറി, ചിക്കൻ 65, ഗുലാബ് ജാമുൻ ) ഉണ്ടായിരിക്കും.പ്രവാസികൾക്കായി 33 വിഭവങ്ങളോട് കൂടിയ രുചികരമായ ഓണസദ്യ 39 റിയാലിന് നൽകുമെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ റോബോർട്ട് കുമാർ (ഓപ്പറേഷൻ മാനേജർ ), ഖാലിദ് പള്ളത്ത് (മാനേജ്മെന്റ് പ്രതിനിധി-ഓപ്പറേഷൻസ് ), മുഹമ്മദ് ജിംഷാദ് (മാർക്കറ്റിംഗ് മാനേജർ ) എന്നിവർ പങ്കെടുത്തു.
![]()
