ജിദ്ദ: ജിദ്ധയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആക്ടിംഗ് കോൺസൽ ജനറൽ മുഹമ്മദ് അബ്ദുൾ ജലീൽ ത്രിവർണ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. രാഷ്ട്രപതിയുടെ സന്ദേശം ആക്ടിംഗ് കോൺസൽ ജനറൽ വായിച്ചു. ഇന്ത്യൻ സമൂഹത്തിലെ മുന്നൂറിലധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തു .
![]()
