ദമാം : ചെങ്ങന്നൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ അന്തരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ കൊല്ലുകടവ് ചെറുവല്ലൂർ പാടിത്തറയിൽ വീട്ടിൽ അനിൽകുമാർ (50) ആണ് ദമ്മാമിൽ അന്തരിച്ചത്. സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു. പ്രിയ ആണ് ഭാര്യ. അനുഗ്രഹ, ആരാധന എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ദിശ വോളന്റിയർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
![]()
