ദുബായ് :ഗൃഹാത്വരത്വം ഏറെയുള്ള മലയാളികൾക്കായി ഈ ഓണത്തിന് യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ് ആകാശത്തു വിരുന്നൊരുക്കുന്നു.
ഈ മാസം 20 മുതൽ 31 വരെ ദുബൈയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് ഇലയിൽ വിഭവസമൃദ്ധമായ സദ്യ ഉണ്ടാവുമെന്നാണ് അറിയിച്ചിരിക്കുന്നത് .
ശർക്കര ഉപ്പേരി, മധുരമുള്ള ശർക്കരയിൽ വറുത്ത ഏത്തപ്പഴം, കായ വറുത്തത് ,ചതച്ച ഏത്തപ്പഴ ചിപ്സ്, കൊണ്ടാട്ടം മുളക് – തൈരിൽ മുക്കിയ വറുത്ത മുളക് എന്നിവയുണ്ടാവും. നാളികേരം, തൈര്, ചേന എന്നിവ കൊണ്ടുണ്ടാക്കിയ കാളൻ, വെള്ളരിക്കാ പച്ചടി – സാലഡ്, പുളി ഇഞ്ചി – മധുരവും പുളിയുമുള്ള ചട്ണി എന്നിവയുൾപ്പെടെ ഓണസദ്യ കെങ്കേമമാക്കാനാണ് എമിരേറ്റ്സ് തയാറെടുക്കുന്നത്
![]()
