കോട്ടയം :ഇന്ത്യയുടെ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം ഈരാറ്റുപേട്ട ഗൈഡൻസ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ മാനേജർ പി.എ ഹാഷിം ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക് തുടക്കമായി.ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന സമ്മേളനം കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ റോണി കെ ബേബി ഉദ്ഘാടനം ചെയ്തു.മാനേജർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് ഷെരീഫ്, കെ.എ.അൻസാരി, കെ.പി ഷെഫീഖ്, വി.എ നജീബ്, കെ.എ.ഹാരിസ് സ്വലാഹി, അക്ബർ സ്വലാഹി, ആസ്മി അൻസാരി, മഹേഷ് സി.ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തെ അനുസ്മരിച്ച് കൊണ്ട് കുട്ടികൾ സംഘടിച്ച വിവിധ പരിപാടികൾ നടന്നു.
![]()
