തിരുവനതപുരം : ഒരുമയെ പുറകോട്ടടിക്കാനുള്ള നീക്കങ്ങളെ മുളയിലെ തള്ളിക്കളയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭാരതത്തിന്റെ എഴുപത്തിഏഴാം സ്വാതന്ത്ര്യദിനാഘോഷത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. പോലീസ് സേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
മുന്നോട്ടുള്ള യാത്രയില്‍ ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയുമെല്ലാം ഏറെ ശക്തിപ്പെടുത്തേണ്ടത് ഉണ്ട്.സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും പ്രത്യേക വിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ മന്ത്രിമാർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു
![]()
