റിയാദ് : ഭാരതത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനം പ്രൗഢ ഗംഭീരമായ ചടങ്ങിൽ റിയാദ് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
റിയാദിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ രാവിലെ 8 മണിക്ക് ഇന്ത്യൻ സ്ഥാനപതി ഡോ.സുഹേൽ അജാസ് ഖാൻ ത്രിവർണ്ണ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (DCM) അബൂ മാത്തൻ ജോർജ്,ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം ആളുകൾ
പങ്കെടുത്തു.ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ സ്വതന്ത്ര്യദിന സന്ദേശപ്രഭാഷണം ഡോ സുഹൈൽ അജാസ് ഖാൻ വായിച്ചു.

പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിൽ ഇന്ത്യ-സൗദി അറേബ്യാ ബന്ധം കൂടുതൽ ശക്തിപെടേണ്ട പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.

കുട്ടികളടക്കം അവതരിപ്പിച്ച ദേശഭക്തി ജ്വലിപ്പിക്കുന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തെക്കുറിച്ചുള്ള ഫോട്ടോ പ്രദർശനവും നടന്നു. ഇന്ത്യൻ എംബസി അടുത്തിടെ നടത്തിയ ഓൺലൈൻ ഫ്രീഡം ക്വിസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
![]()
