തൃശൂർ :മുള്ളൂർക്കര,ഇന്ത്യയുടെ ദേശീയയതയും,രാഷ്ട്രസ്നേഹവും നിറഞ്ഞ അന്തരീക്ഷത്തിൽ യൂഡീവൈഎഫ് വളവു കമ്മിറ്റി ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കളും അണികളും നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ആഘോഷ ചടങ്ങ് ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കർ ഉത്ഘാടനം ചെയ്തു. മുതിർന്ന കൊണ്ഗ്രെസ്സ് പ്രവർത്തകൻ ഭാസ്കരൻ കൊണ്ഗ്രെസ്സ് മണ്ഡലം പ്രസിഡന്റ് പി.വി.സുലൈമാൻ എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി.
യൂ.ഡീ.വൈ.എഫ് നേതാക്കളായ മുസ്തഫ ,അലി.പി.വി.അബൂബക്കർ,അലി,കെ.സി.സിദ്ധി എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
സ്വാതന്ത്ര്യസമരത്തിൽ ജീവൻ ബലി
അർപ്പിച്ച മഹാത്മാക്കൾക്കും ധീരയോദ്ധാക്കൾക്കും പ്രണാമം അർപ്പിച്ചും , സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ദീപ്ത സ്മരണ പുതുക്കുന്നത്തിനും , അവരുടെ സംഭാവനകള്‍ പുതുതലമുറക്ക് പകർന്നു നൽകുവാനും എല്ലാവരുടെയും കൂട്ടായ ശ്രമം വേണമെന്നും യോഗത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
ആഘോഷപരിപാടികൾക്കു യൂ ഡീ വൈ എഫ് നേതാവ് ബിനീഷ് അധ്യക്ഷത വഹിക്കുകയും മറ്റു നേതാക്കളായ മുസ്തഫ സ്വാഗതവും അർഷാദ് നന്ദിയും പറഞ്ഞു.പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും യോഗത്തിൽ ആദരിച്ചു.
![]()
