റിയാദ് : ഭാരതത്തിന്റെ എഴുപത്തിയേഴാമത് സ്വതന്ത്ര ദിനം എൻ .എസ് .കെ സൗഹൃദ കൂട്ടായ്മ വിപുലമായി ആഘോഷിച്ചു റിയാദിൽ ബത്ത ഷാറ പാർക്കിൽ നടന്ന പരിപാടിയിൽ എൻ .എസ് .കെ കൂട്ടായ്മയിലെ അംഗങ്ങൾ പങ്കെടുത്തു .ദേശീയ പതാക ഉയർത്തിയും കേക്കുകളും മധുര പലഹാരങ്ങളും പങ്കിട്ടുമായിരുന്നു ആഘോഷം .മത സൗഹാർദ്ദം കാത്തു സൂക്ഷിക്കാനും സൗഹൃദം കൂട്ടി യോചിപ്പിക്കാനും എല്ലാവരും ശ്രമിക്കണമെന്നു ബാബു പോറ്റേക്കാട് നൽകിയ സ്വതന്ത്ര സന്ദേശത്തിൽ പറഞ്ഞു .നൗഷാദ് സിറ്റിഫ്ലവർ,കബീർ കാടൻസ്,സലാഹ് ഗ്ലെയ്സ് എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി
![]()
