ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. 2021 ൽ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച നാല് ജവാന്മാർക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്കി രാജ്യം ആദരിക്കും .സിആര്‍പി എഫിലെ സൈനികരായിരുന്ന ദിലീപ് കുമാര്‍ ദാസ്, രാജ്കുമാര് യാദവ്, ബബ്ലു രാഭ, ശംഭു റോയ് എന്നിവര്‍ക്കാണ് കീര്‍ത്തിചക്ര.
കരസേനയിലെ ഒമ്പതുപേരും കേന്ദ്ര പൊലീസ് സേനയിലെ രണ്ടുപേരും ശൗര്യചക്ര യ്ക്ക് അര്‍ഹരായി. അഞ്ചുപേര്‍ക്ക് മരണാനന്തര ബഹുമതിയാണ്. ആകെ 76 സേനാ മെഡലുകളാണ് എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രഖ്യാപിച്ചത്.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അഗ്നിരക്ഷാ സേന മെഡലിന് കേരള ത്തില്‍നിന്ന് കെടി ചന്ദ്രന് അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് കേരളത്തില്‍ നിന്ന് മൂന്ന് പേര് അര്‍ഹത നേടി.
![]()
