ന്യൂഡൽഹി : ഭാരതത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമായി .ചെങ്കോട്ടയിൽ പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി.രാജ്ഘട്ടിലെ പുഷ്പ്പാർച്ചനക്ക് ശേഷം ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു .പ്രതിരോധ മന്ത്രി രാജ്നാഥാ സിങ് ,സൈനിക മേധാവികൾ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു .ഇത്തവണ 1800 ക്ഷണിക്കപ്പെട്ട അതിഥികളാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത്.
![]()
