പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കണം.. കെ.എം.സി.സി. ഖത്തർ
ഗൾഫ് നാടുകളിൽ വേനൽ അവധി തുടങ്ങുന്ന സന്ദർഭത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്തിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഖത്തർ കെ.എം.സി.സി. സംസ്ഥാന ട്രഷറർ പി.എസ്.എം.ഹുസൈൻ ആവശ്യപ്പെട്ടു..
കെ.എം.സി.സി നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..
നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ.കൊറോണക്ക് ശേഷം രാജ്യത്ത് ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്നവർ ആണ് പ്രവാസികൾ..
ജീവിത ചിലവുകളും, കുട്ടികളുടെ പഠനവും പ്രവാസികൾക്ക് താങ്ങാൻ കഴിയാത്ത ഭാരമാണ്..
വേനൽ അവധി സമയത്ത് നാട്ടിൽ പോയി വരാൻ ലക്ഷങ്ങൾ ചിലവഴിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്..
അമിതമായ ചാർജ് ഈടാക്കി വിമാന കമ്പനികൾ താങ്ങാൻ ആവാത്ത ഭാരമാണ് പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്..
ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു..
നാട്ടിക നിയോജക മണ്ഡലം ആക്ടിങ് പ്രസിഡന്റ് സത്താർ അഹമ്മദ് അധ്യക്ഷത വഹിച്ചു..
ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിൽ എതിയിട്ടുള്ള മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.ഹാറൂൺ റഷീദ്,മുസ്ലിം ലീഗ് നാട്ടിക മണ്ഡലം സെക്രട്ടറി പി.എച്ച്. ഷെഫീഖ് ഹുസ്സയിൻ എന്നിവർക്ക് സ്വീകരണം നൽകി..
സുരേഷ് കുമാർ തളിക്കുളം ഉൾപ്പെടെ കെ.എം.സി.സിയിൽ പുതുതായി അംഗത്വം എടുത്തവർക്ക് മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് നിർവഹിച്ചു..
കെ.എം.സി.സി അംഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രിവിലേജ് കാർഡ് വിതരണം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ. വി.ബക്കർ ഹാജി നിർവഹിച്ചു..
ചാഴൂർ പഞ്ചായത്ത് സീനിയർ നേതാവ് ബഷീർ കറുകപ്പീടിക ഏറ്റുവാങ്ങി..
ചാഴൂർ,അന്തിക്കാട്,താന്യം പഞ്ചായത്തുകളെ ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റി രൂപീകരിച്ചു.
കെ.എം.സി.സി.ജില്ലാ സെക്രട്ടറി നസീർ അഹമ്മദ്, പി.എച്ച്. ഷെഫീഖ് ഹുസ്സയിൻ, ബി.വി.മുഹ്സിൻ തങ്ങൾ,ഷംസുദ്ധീൻ വൈക്കോച്ചിറ എന്നിവർ പ്രസംഗിച്ചു. ഖമാറുദ്ധീൻ ചേർപ്പ് പ്രാർത്ഥന നടത്തി..
കെ.എം.സി.സി.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എ.നാസർ നാട്ടിക സ്വാഗതവും,ട്രെഷറർ ഹനീഫ വലിയകത്ത് നന്ദിയും പറഞ്ഞു.
![]()
