കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ-ടെക്സാസ് കുവൈത്ത് ഈ വർഷത്തെ ഓണം ഈദ് സംഗമം “ഈദിൻ നിറവിൽ പൊന്നോണം” എന്ന പേരിൽ ആഘോഷിക്കും.അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആഘോഷത്തിന്റെ ഫ്ലയർ പ്രകാശനം ചെയ്തു.പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം പ്രോഗ്രാം കൺവീനർ രതീഷ് വർക്കലക്ക് ഫ്ലയർ നല്കി പ്രകാശനം നിർവഹിച്ചു.ഉപദേശക സമിതി അംഗം ജയകുമാർ,
വൈസ് പ്രസിഡന്റ് സുമേഷ് സുധാകരൻ, ജോയൻറ് സെക്രട്ടറി ജോണികുമാർ,നിർവ്വാഹക സമിതി അംഗങ്ങളായ ബിജു സ്റ്റീഫൻ, പ്രവീൺ, ബാബു, ലിൻസി, അനിൽ രാജ്,ബിജോയ്, കിരൺ, മനോജ്, യൂസഫ് എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ജോർജ് സ്വാഗതവും ജോയൻറ് ട്രഷറർ രതീഷ് വർക്കല നന്ദിയും അറിയിച്ചു.
![]()
