പ്രവാസി റോയൽ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ജഴ്സി പ്രകാശനം
റിയാദ്: പുതിയ ക്രിക്കറ്റ് സീസണിലേക്കുള്ള പ്രവാസി റോയൽ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ഒലയ്യ ‘മിന്റ് റെസ്റ്റോറ’ന്റിൽ വെച്ച് നടന്ന ചടങ്ങിൽ നടന്നു. റാഷിം എളമരം ക്യാപ്റ്റൻ അജ്മൽ മുക്കം, വൈസ് ക്യാപ്റ്റൻ രതീഷ് രവീന്ദ്രൻ എന്നിവർക്ക് നൽകി പ്രവാസി റിയാദ് പ്രൊവിൻസ് നേതാക്കളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. പ്രായോജകരും ലോജിസ്റ്റിക് രംഗത്തെ പ്രമുഖ സംരംഭകരുമായ ‘റൂട്ട് റൈഡർ’ ലോജിസ്റ്റിക്സ് പ്രതിനിധികൾ റാഷിം ഇ, മുഹമ്മദ് അനീസ് എം.ടി, നൗഷാദ് കെ, ഷബീബ് എം, ഉമൈർ അലി എംപി എന്നിവർ പങ്കെടുത്തു. പ്രവാസി വെൽഫയർ വൈസ് പ്രസിഡന്റ് അഷ്റഫ് കൊടിഞ്ഞി, ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, സി.സി അംഗങ്ങളായ സലീം മാഹി, റിഷാദ് എളമരം, നിയാസ് അലി, ഫൈസൽ കൊല്ലം, റൂട്ട് റൈഡർ പ്രതിനിധി റാഷിം ഇ, പ്രവാസി റോയൽ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ക്യാപ്റ്റൻ അജ്മൽ മുക്കം എന്നിവർ സംസാരിച്ചു. പുതിയ ജഴ്സികൾ ടീം അംഗങ്ങൾ പ്രവാസി വെൽഫയർ ഭാരവാഹികളിൽ നിന്നും റൂട്ട് റൈഡർ പ്രതിനിധികളിൽ നിന്നും ഏറ്റുവാങ്ങി. ക്ലബ്ബ് കോഓർഡിനേറ്റർ ശഹ്ദാൻ സ്വാഗതവും ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രതീഷ് രവീന്ദ്രൻ നന്ദിയും പറഞ്ഞു. കോർ കമ്മിറ്റി അംഗങ്ങളായ ലിജോ മാത്യു, ശ്യാം കുമാർ, ദീപേഷ് എന്നിവർ നേതൃത്വം പരിപാടികൾക്ക് നൽകി.
![]()
