മനാമ: പാലക്കാട് പ്രവാസി അസോസിയേഷൻ കുടുംബ സംഗമം ‘വേനൽ വിസ്മയം’ എന്ന പേരിൽ സംഘടിപ്പിച്ചു.ഐ.സി.ആർ.എഫ് സെക്രട്ടറി പങ്കജ് നല്ലൂർ,പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.സെപ്റ്റംബർ 15നു നടക്കുന്ന ഓണാഘോഷപരിപാടിയുടെ ആദ്യ ഫ്ളയർ മുഖ്യ അതിഥികൾ പ്രകാശനം ചെയ്തു.
30 വർഷം പ്രവാസം പൂർത്തിയാക്കിയ പ്രവർത്തകസമിതി അംഗം ഋതുവർണനെയും ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് കരസ്ഥമാക്കിയ ദിവ്യ ദീപക് മേനോനെയും ചടങ്ങിൽ ആദരിച്ചു.
കൺവീനർ ഹക്കിം, വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു.രക്ഷാധികാരികളായ സി. ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
