മസ്കറ്റ്: മസ്കറ്റ് ഗവർണറേറ്റിൽ തെക്കൻ മബേലയിലെ റസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തിൽ 18 പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്മെന്റ് (സിഡിഎഎ) പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു .കൂടാതെ റോയൽ ഒമാൻ പോലീസും അപകടം സ്ഥിരീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു
സമീപത്തെ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പാചക വാതക ചോർച്ച കാരണമാണ് പൊട്ടിത്തെറി ഉണ്ടായതായി പ്രാഥമിക വിവരം. രക്ഷാപ്രവർത്തകരും, ആംബുലൻസും സംഭവസ്ഥലത്തുണ്ട്.ഏതു രാജ്യക്കാർക്കാണ് പരിക്ക് എന്ന് അറിവായിട്ടില്ല
![]()
