തായിഫ് : സൗദി അറേബ്യയിലെ തായിഫിൽ ഒരു ഒട്ടകത്തിന് വേണ്ടി ലേലം വിളിച്ചത് 66 ലക്ഷം റിയാൽവരെ. തായിഫിലെ ഒട്ടകോത്സവത്തിലാണ് ഇത്രയും വലിയ സംഖ്യക്ക് ഒട്ടക ലേലം നടന്നത്. രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ ഒട്ടക ഓട്ടക മത്സരം നടക്കുന്ന ഇടം കൂടിയാണ് തായിഫ്. ഒട്ടക ഓട്ട മത്സരത്തിൽ വിജയികളാകുന്നവർക്ക് ഒരു കോടി റിയാൽ വരെയാണ് സമ്മാനമായി ലഭിക്കുക. ഒട്ടകോത്സവത്തിൽ പങ്കെടുക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടക ഓട്ടക്കാരും പന്തയക്കാരും ഒട്ടക പ്രേമികളും എത്താറുണ്ട്. ഓരോ മത്സരശേഷവും വിജയിക്കുന്ന ഒട്ടകങ്ങളെ സ്വന്തമാക്കാൻ ഇവർ മത്സരിക്കാറുണ്ട്. ഇത്തരത്തിൽ ഒരു മത്സരത്തിൽ വിജയിച്ച ഒട്ടകത്തിനായി ഒട്ടക പ്രേമികൾ വിളിച്ച് കൂട്ടിയതാണ് 66 ലക്ഷം റിയാൽ. തായിഫിൽ മത്സര രംഗത്തുള്ള നൂറോളം ഒട്ടകങ്ങൾക്ക് ഏതാണ്ട് ആറായിരം കോടി റിയാൽ വരെ മൂല്യമുണ്ടെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
![]()
