റിയാദ്: ഷിഫാ സനയ്യയിൽ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ 16 വർഷമായി പ്രവർത്തിക്കുന്ന ഷിഫ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.അൽ റിമാസ് ഓഡിറ്റോറിയത്തിൽ വച്ച് ആയിരത്തിൽ പരം മലയാളികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി കൊണ്ടാണ് റിയാദിലെ ഈ വർഷത്തെ ആദ്യത്തെ ഓണ സദ്യ പൊതുസമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയത്.
സമാജം വൈസ് പ്രസിഡണ്ട് രതീഷ് നാരായണന്റെയും കൺവീനർ അശോകൻ ചാത്തന്നൂരിന്റെയും മറ്റ് ഭാരവാഹികളും അംഗങ്ങൾഉൾപ്പെടെ അൻപതോളം പേരുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത് .പ്രസിഡണ്ട് സാബു പത്തടിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക പരിപാടി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ റിയാദിലെ ജീവകാരുണ്യ സാംസ്കാരിക മാധ്യമ രംഗത്തുള്ള പ്രമുഖർ ആശമ്സകൾ അർപ്പിച്ചു സംസാരിച്ചു .സെക്രട്ടറി മധു വർക്കല സ്വാഗതം പറഞ്ഞു.ജോയിൻ സെക്രട്ടറി പ്രകാശ് ബാബു വടകര പ്രവർത്തന റിപ്പോർട്ടും ട്രഷറർ വർഗീസ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
രക്ഷാധികാരികളായ അലി ഷോർണൂർ , മോഹനൻ കരുവാറ്റ :ഷാജുവാലപ്പൻ .മുരളി അരീക്കോട് ,ഉമ്മർ അമാനത്ത് , ദിലീപ് പൊൻകുന്നം ,ബിജു സി എസ് ,സന്തോഷ് തിരുവല്ല ,ഫിറോസ് പോത്തൻകോട് ,ബിജു അടൂർ ,ബാബു കണ്ണോത്ത്, രജീഷ് ആറളം ,ഹനീഫ കൂട്ടായി , മുജീബ് കായംകുളം, റഹീം പറക്കോട് ,സലീഷ് കൊടുങ്ങല്ലൂർ, സജീർ ,ഉമ്മർ പട്ടാമ്പി, വിജയൻ ഓച്ചിറ ,ബിനീഷ് ,ഹനീഫ മലപ്പുറം, ബിജു മടത്തറ ,അനിൽ കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
![]()
