കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ ആർ ഐ അസോസിയേഷൻ (കെ ഡി എൻ എ) സെപ്റ്റംബർ 8 നു സംഘടിപ്പിക്കുന്ന “നമ്മുടെ കോഴിക്കോട് ഓണാഘോഷം 2023″ന്റെ ഫ്ലയർ അൽ മുല്ല എക്സ്ചേഞ്ച് കസ്റ്റമർ റിലേഷൻസ് മാനേജർ പരേഷ് പട്ടീദാർ പ്രകാശനം ചെയ്തു.
സാൽമിയ ഇൻഫിനിറ്റി കോച്ചിങ് സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ കെ ഡി എൻ എ പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. എം എം സുബൈർ സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി എം എം സുബൈർ, ട്രഷറർ ഷിജിത് കുമാർ, പ്രോഗ്രാം കൺവീനർ ഇല്യാസ് തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.
വിമൻസ് വിങ് പ്രസിഡന്റ് സന്ധ്യ ഷിജിത്, കൃഷ്ണൻ കടലുണ്ടി, സന്തോഷ് പുനത്തിൽ, ഉബൈദ് സി കെ, ഏരിയ ഭാരവാഹികളായ തുളസീധരൻ തോട്ടക്കര, റൗഫ് വലിയൊത്ത്, ഷംസീർ, രജിത തുളസീധരൻ, അനു സുൽഫി, എം പി അബ്ദുറഹിമാൻ, റാഫിയാ അനസ്, സാജിത നസീർ, സുൾഫിക്കർ തുടങ്ങിയവർ സംസാരിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നിന് ഗൃഹാങ്കണ പൂക്കള മത്സരങ്ങൾ അരങ്ങേറും. സെപ്റ്റംബർ 8 നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ പറഞ്ഞു.
ഉമ്മർ എസി, ഷെബിൻ പട്ടേരി, പ്രത്യുമ്നൻ, ഷാഹിനാ സുബൈർ, ലീന അബ്ദുറഹിമാൻ, അഷ്റഫ് എം, ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
