റിയാദ് :ഒ ഐ സി സി മജ്മ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും മെമ്പർഷിപ്പ് കാർഡ് വിതരണവും സംഘടിപ്പിച്ചു.കിർസാൻ ഓഡിറ്റോറിയത്തിൽ(ഉമ്മൻചാണ്ടി നഗർ )
നടന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി: സതീശൻ ഓൺ ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദിഖ് കല്ലുംപറമ്പൻ മുഖ്യ പ്രഭാഷണം നടത്തി മെമ്പർഷിപ്പ് കാർഡ് മജ്മ കമ്മിറ്റിയുടെ പ്രസിഡന്റ് ഫിറോസിന് നൽകിക്കൊണ്ട് കോലത്ത് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സൗദിയിൽ ഏറ്റവും കൂടുതൽ മെമ്പർഷിപ്പ് കാർഡ് ചേർത്ത സിദ്ദിഖ് കല്ലുംപറമ്പിനെ ട്രഷറർ സത്യൻ ഓർമ്മഫലകം നൽകി ആദരിച്ചു. കോലത്ത് ശ്രീജിത്തിനു മുൻ പ്രസിഡന്റ് മുരളി ഓർമ്മഫലകം നൽകി ആദരിച്ചു.മുൻ പ്രസിഡന്റ് മുരളിയെ ചടങ്ങിൽ ആദരിച്ചു.
സൈനുദ്ദീൻ, റഫീഖ്, ഷാഫി, മുരളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
മജ്മ കമ്മറ്റി പ്രസിഡന്റ് ഫിറോസ് സ്വാഗതവും, സെക്രട്ടറി ശരത് ചന്ദ്രൻ നന്ദിയും പറഞ്ഞു.
ട്രഷറർ സത്യൻ, വൈസ് പ്രസിഡന്റ് ഷമീർ, സിബി, സാജൻ ചെറിയാൻ, സുരേഷ്, റോബിൻ സൺ കൊട്ടാരക്കര, സഫീർ,അസ്ലം സുനിൽകുമാർ, ശൈലേഷ് എന്നിവർ നേതൃത്വം നൽകി
![]()
