മസ്ക്കറ്റ്: ഒമാനിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ മൂന്ന് പേരെ കാണാതായി ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും സ്വദേശികളുടെയും സഹകരണത്തോടെ കാണാതായവർക്കായി തെരച്ചിലിൽ നടത്തുന്നു.
അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നി ഗവർണറേറ്റുകളിലാണ് ഇന്നലെ കൂടുതൽ മഴ പെയ്തത്. ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി.
താഴ്വരകളിൽ രൂപപ്പെടുന്ന വെള്ളകെട്ടുകളിൽ നീന്തുവാൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
![]()
